എംഎൽഎ സ്ഥാനം രാജിവെച്ച് പി വി അൻവർ. രാവിലെ സ്പീക്കറെ കണ്ട് അൻവർ രാജിക്കത്ത് കൈമാറി. നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ് അൻവർ രാജി സമർപ്പിച്ചിരിക്കുന്നത്. എംഎൽഎ സ്ഥാനത്തു നിന്നുള്ള അയോഗ്യതാ നീക്കം മുൻകൂട്ടി കണ്ടാണ് അൻവറിൻ്റെ രാജി
സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ അടച്ചിട്ടുള്ള സമരം തുടങ്ങി. ഇന്ന് ഉച്ചയ്ക്ക് 12 വരെയാണ് പമ്പുകൾ അടച്ചിടുക. കോഴിക്കോട് എലത്തൂരിൽ ഡീലർമാരെ, ടാങ്കർ ലോറി ഡ്രൈവർമാർ കയ്യേറ്റം ചെയ്തെന്ന് ആരോപിച്ചാണ് പെട്രോൾ പമ്പുടമകളുടെ സമരം.
പീച്ചി ഡാമിൻ്റെ റിസർവോയറിൽ കുളിക്കാനിറങ്ങിയ നാല് പെൺകുട്ടികൾ അപകടത്തിൽപ്പെട്ടു. നാലുപേരെയും നാട്ടുകാർ രക്ഷപ്പെടുത്തി തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ എത്തിച്ചു. മൂന്നു പേർ ഗുരുതരാവസ്ഥയിലെന്ന് പൊലീസ് പറഞ്ഞു.
എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഭരണമാറ്റം. ആര്‍ച്ച ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിക്ക് പുതിയ ചുമതല. മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ വികാരിയായി ഭരണം നടത്തും.
സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ 185 കോടിയുടെ അഴിമതി നടന്നുവെന്ന് എഫ്‌ഐഒ. സിഎംആര്‍എല്‍ ചെലവുകള്‍ പെരുപ്പിച്ചുകാട്ടി അഴിമതി പണം അതില്‍ ഉള്‍പ്പെടുത്തി. എസ്എഫ്‌ഐഒ നടത്തിയ അന്വേഷണത്തില്‍ ഇക്കാര്യങ്ങള്‍ കണ്ടെത്തിയെന്ന് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍.