സംസ്ഥാന സെക്രട്ടേറിയറ്റിൽ ഹാജർ ബുക്ക് ഒഴിവാക്കി. ബയോ മെട്രിക് പഞ്ചിംഗ് പൂർണമായും നടപ്പാക്കിയ സാഹചര്യത്തിൽ സർക്കാർ ജീവനക്കാർ ഹാജർ ബുക്കിൽ ഒപ്പിടേണ്ടന്ന് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാലാണ് സെക്രട്ടറിയേറ്റിൽ ഹാജർ ബുക്ക് ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. പഞ്ചിങ് സംവിധാനം പൂർണമായും നടപ്പിലാക്കിയ സാഹചര്യത്തിൽ അതോടൊപ്പം തുടർന്നു വരുന്ന ഹാജർ പുസ്തകത്തിൽ ഹാജർ രേഖപ്പെടുത്തേണ്ട ആവശ്യകത ഇല്ലെന്നാണ് ഉത്തരവിൽ പറയുന്നത്. എന്നാൽ ബയോമെട്രിക്ക് പഞ്ചിങ് സംവിധാനത്തിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥർ തുടർന്നും ഹാജർ ബുക്കിൽ തന്നെ ഹാജർ രേഖപ്പെടുത്തേണ്ടതും ബന്ധപ്പെട്ട മേലധികാരികൾ അത് ഉറപ്പ് വരുത്തേണ്ടതുമാണെന്നും ഉത്തരവിൽ പറയുന്നുണ്ട്.
© The News Journalist. All Rights Reserved, .
Design by The Design Shop