Breaking News
സംസ്ഥാനത്ത് കടലേറ്റത്തിനും വലിയ തിരകള്‍ക്കും സാധ്യത. നാളെ വെളുപ്പിന് 2.30 മുതല്‍ മറ്റെന്നാള്‍ വരെയാണ് ജാഗ്രതനിര്‍ദേശം. ദേശീയ സമുദ്ര ഗവേഷണ കേന്ദ്രമാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
അപരന്മാരെ വിലക്കാതെ സുപ്രീം കോടതി. പ്രമുഖരുടെ പേരുള്ളതുകൊണ്ട് മത്സരിക്കരുതെന്ന് പറയനാകുമോ? രാഹുല്‍ ഗാന്ധിയുടേയും ലാലു പ്രസാദിന്റെ പേര് ഉദ്ധരിച്ചായിരുന്നു കോടതിയുടെ പരാമര്‍ശം.
റായ്ബറേലിയിലും രാഹുല്‍ ഗാന്ധി മത്സരിക്കും. സോണിയക്കും പ്രിയങ്കയ്ക്കും ഒപ്പം എത്തിയാണ് രാഹുല്‍ പത്രിക സമര്‍പ്പിച്ചത്.

Latest News

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം:   മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ എന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാല്‍ വളരെ ശ്രദ്ധിക്കണം. മഞ്ഞപ്പിത്തം ബാധിച്ചവരില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപൂര്‍വമായി രോഗം ഗുരുതരമാവുകയും മരണം വരെ സംഭവിക്കുകയും ചെയ്യുമെന്നതിനാല്‍ രണ്ടാഴ്ച നിര്‍ണായകമാണെന്നും വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

പനി, ക്ഷീണം, ഛര്‍ദ്ദി തുടങ്ങിയ രോഗലക്ഷണങ്ങള്‍ പ്രകടമായതിന് ശേഷം രണ്ടാഴ്ച വരെയും അല്ലെങ്കില്‍ മഞ്ഞപ്പിത്തം ആരംഭിച്ചതിന് ശേഷം ഒരാഴ്ച വരെയും മറ്റുള്ളവരുമായി അടുത്ത സമ്പര്‍ക്കം ഒഴിവാക്കുക. മലിനമായ ജലസ്രോതസുകളിലൂടെയൂം, മലിനമായ ജലം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഭക്ഷണ പാനീയങ്ങളിലൂടെയും രോഗം ബാധിച്ചവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെയുമാണ് ഹെപ്പറ്റൈറ്റിസ് എ പകരുന്നത്. അതിനാല്‍ വളരെ ശ്രദ്ധിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ഒരു സ്ഥലത്ത് മഞ്ഞപ്പിത്ത വ്യാപനമുണ്ടായാല്‍ വീണ്ടും ആ സ്ഥലത്ത് അവരില്‍ നിന്നും പൊതു സമൂഹത്തിലേക്ക് (ദ്വിതീയ തലത്തിലേക്ക്) രോഗം പകരാതിരിക്കാന്‍ വളരെ ശ്രദ്ധിക്കണം. അതിനാല്‍ ഹെപ്പറ്റൈറ്റിസ് എയുടെ ഇന്‍ക്യുബേഷന്‍ പീരീഡായ ആറാഴ്ച വിശ്രമിക്കണം. രോഗം മൂര്‍ച്ഛിക്കാതിരിക്കാനും മറ്റുള്ളവരിലേക്ക് പകരാതിരിക്കാനും ഇത് പ്രധാനമാണ്. ഭക്ഷ്യ സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. ഹെല്‍ത്ത് കാര്‍ഡിന്റെ കാലാവധി തീര്‍ന്നവര്‍ സമയബന്ധിതമായി പുതുക്കണം. രോഗം സംശയിക്കുന്നവര്‍ ഒരു കാരണവശാലും ഭക്ഷ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യരുത്. ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്.

International

View All

Entertainment

View All
ആളും ആരവവുമില്ലാതെ ഒരു താരവിവാഹം! നടന്‍ ഹക്കിം ഷാജഹാനും നടി സന അല്‍ത്താഫും പുതുജീവിതത്തിലേക്ക്!

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ദുല്‍ക്കര്‍ സല്‍മാന്‍ ചിത്രത്തിലൂടെ സിനിമ മേഖലയിലേക്ക് എത്തിയ നടന്‍ ഹക്കിം ഷാജഹാനും നടി സന അല്‍ത്താഫും വിവാഹിതരായി. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിദ്ധ്യത്തില്‍ രജിസ്ട്രര്‍ ഓഫീസില്‍ വച്ചായിരുന്നു വിവാഹം. സന അല്‍ത്താഫാണ് സോഷ്യല്‍ മീഡയിയിലൂടെ ഇക്കാര്യം പങ്കുവച്ചത്. 
മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രം ചാര്‍ലിയില്‍ സഹസംവിധായകനായും പ്രവര്‍ത്തിച്ച ഹക്കിം തൊടുപുഴ സ്വദേശിയാണ്. രക്ഷാധികാരി ബൈജു, പ്രണയവിലാസം, കൊത്ത്, ടീച്ചര്‍ എന്നിവയാണ് ഹക്കിം അഭിനയിച്ച ശ്രദ്ധേയ ചിത്രങ്ങള്‍. 
ലാല്‍ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യനായിരുന്നു സനയുടെ അരങ്ങേറ്റ ചിത്രം. മറിയം മുക്കം എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസിലിന്റെ നായികയായി എത്തി. റാണി പത്മിനി, ബഷീറിന്റെ പ്രേമലേഖനം, ഒടിയന്‍ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. കാക്കനാട് സ്വദേശിയാണ് സന. 

>

sports

View All
രാജകീയ തിരിച്ചു വരവ് നടത്തി ബാംഗ്ലൂർ പ്ലേ ഓഫിൽ ;ചെന്നൈക്കിത് കണ്ണീർ മടക്കം

ബംഗളുരു : ഐ പി എല്ലിൽ രാജകീയ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് ബാംഗ്ലൂർ റോയൽ   ചലഞ്ചേഴ്സ്. ഇന്ന് വലിയ മാർജിനിൽ ജയിച്ചാൽ മാത്രം പ്ലേ ഓഫ്‌ കടക്കാൻ ഇറങ്ങിയ ടീമിന്റെ ഗംഭീര തിരിച്ചു വരവിനാണ് ചിന്നസ്വാമി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ബാറ്റിംഗിലും ബോളിംങ്ങിലും ഒരേ പോലെ തിളങ്ങിയപ്പോൾ ബാംഗ്ലൂർ ആരാധകർക്കും ഒരുപോലെ സന്തോഷം.


ടോസ് നഷ്ടപ്പെട്ട ബാംഗ്ലൂർ ആദ്യം ബാറ്റു ചെയ്ത് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 215 റൺസ് എടുത്തിരുന്നു. ബാംഗ്ലൂരിന് വേണ്ടി ഡു പ്ലെസിസ് 54 (39),വിരാട് കോഹ്ലി 47(29) രജത് പഠിദാർ 41 (23) എന്നിവർ സ്കോർ ചെയ്തു.

പിന്നീട് ബാറ്റിംഗിനിറങ്ങിയ ചെന്നൈക്ക് തുടക്കത്തിലേ പിഴച്ചു.ക്യാപ്റ്റൻ ഗെയ്ക്വാദ്  റൺസ് ഒന്നും എടുക്കാതെ മടങ്ങിയപ്പോൾ രചിൻ രവീന്ദ്രയും (61) രവീന്ദ്ര ജഡേജ (42) രഹാനയും മാത്രമാണ് ചെന്നൈക്ക് വേണ്ടി സ്കോർ സ്കോർ ചെയ്തത്.അവസാന ഓവറിൽ ധോണി പ്രതീക്ഷ നൽകിയെങ്കിലും ധോണി ഔട്ട്‌ ആയതോടെ ചെന്നൈയുടെ ഇന്നിങ്സ് 7 വിക്കെറ്റ് നഷ്ടത്തിൽ 191 ൽ അവ സാനിക്കുകയായിരുന്നു.

Specials

© The News Journalist. All Rights Reserved, . Design by The Design Shop